IndiaLatest

കേന്ദ്ര ധനമന്ത്രി സ്ഥാനത്ത് നിന്നും നിര്‍മ്മല സീതാരാമനെ മാറ്റിയേക്കും

“Manju”

ന്യൂഡല്‍ഹി: നിര്‍മ്മല സീതാരാമന് പകരം കേന്ദ്ര ധനമന്ത്രിയായി സാമ്പത്തിക വിദഗ്ധന്‍ വി കാമത്തിനെ നിയമിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്.

BRICS രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡവലപ്മെന്‍റ് ബാങ്കിന്‍റെ ചെയര്‍മാന്‍ സ്ഥാനം അടുത്തിടെ കാമത്ത് രാജി വച്ചിരുന്നു. ഇത് അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടുന്നതാണ്.

എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രമോ പാര്‍ട്ടിയോ ഇതുവരെ സ്ഥിരീകരണമൊന്നു൦ നടത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നു കെവി കാമത്തിനെ ധനമന്ത്രാലയത്തില്‍ സഹമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിര്‍മല സീതാരാമന്‍റെ കീഴില്‍ സമ്പദ് വ്യവസ്ഥക്കുണ്ടായ തകര്‍ച്ചയില്‍ കേന്ദ്രം സന്തുഷ്ടരല്ലെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക തകര്‍ച്ചയുടെ ഉത്തരവാദിത്തം നിര്‍മലയ്ക്കും സഹമന്ത്രി അനുരാഗ് താക്കൂറിനും ആണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഇരുവരെയും മാറ്റി മുഖം രക്ഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

ഐസിഐസിഐ ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാന്‍, ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കാമത്ത് പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയിലെ ഗവര്‍ണര്‍ ബോര്‍ഡിലെ അംഗം കൂടിയാണ്.

സാമ്പത്തിക വിദഗ്തനായ കെ വി കാമത്ത് ധനകാര്യസഹമന്ത്രിയായാല്‍ മോദി കാബിനറ്റില്‍ എത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത ആദ്യ മന്ത്രിയായിരിക്കും അദ്ദേഹം.

Related Articles

Back to top button