KeralaLatest

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് സ്ഥിരീകിരിച്ചു. കോവിഡ് ബാധിച്ചവരുടെ വിവരം ജില്ല തിരിച്ച്

“Manju”

കോട്ടയത്ത് നാലു പേര്‍ക്കു കൂടി കോവിഡ്; പത്തനംതിട്ടയിൽ ആറ്

 

ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 15ന് എത്തി പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (29), കുവൈത്തില്‍നിന്ന് ജൂണ്‍ 16ന് എത്തി ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന പൂഞ്ഞാര്‍ സ്വദേശി(25), മുബൈയില്‍നിന്ന് ജൂണ്‍ 20ന് എത്തി തെങ്ങണയിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(22), ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 20ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനി(29) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.

കോട്ടയം ജില്ലക്കാരായ 107 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 40 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 34 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 28 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.

ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറു പേര്‍ കോവിഡ് ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. പാലാ ജനറല്‍ ആശുപത്രിയില്‍നിന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്.

രോഗമുക്തരായവര്‍: ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിനി(24), കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ മാന്തുരുത്തി സ്വദേശി(36), മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച മണിമല സ്വദേശിനി(25), മുംബൈയില്‍നിന്നെത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശി(25), കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച കൂട്ടിക്കല്‍ സ്വദേശി(65), മസ്കറ്റില്‍നിന്ന് എത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(59) എന്നിവരാണ് രോഗമുക്തരായത്.

പത്തനംതിട്ട ജില്ലയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4 പേർ വിദേശത്ത് നിന്നും 2 പേർ ഡൽഹിയിൽ നിന്നും എത്തിയവരാണ്.

വയനാട് ജില്ലയിൽ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍നിന്ന് ജൂണ്‍ 23ന് ബാവലി വഴിയെത്തി തിരുനെല്ലിയിലെ സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന യുവതി (40), ജൂണ്‍ 5ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട് വഴി എത്തിയ 31 കാരനായ മൂപ്പൈനാട് സ്വദേശി, ജൂണ്‍ 25 ന് ബെംഗളൂരുവില്‍ നിന്നെത്തിയ 36 കാരനായ ചെന്നലോട് സ്വദേശി എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം നാലുപേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജൂൺ 19ന് ദോഹയിൽ നിന്നെത്തിയ ചെമ്പഴന്തി സ്വദേശി (38), കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ദിവസേന മത്സ്യമെത്തിച്ച് വിൽപന നടത്തുന്നയാൾ (47), ദോഹയിൽ നിന്നുമെത്തിയ ഇടവ സ്വദേശി (25), ബെംഗളൂരുവിൽ നിന്നുമെത്തിയ പിരപ്പൻകോട് സ്വദേശി (28) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

എറണാകുളം മാർക്കറ്റിലെ ആളുകൾ ഉപ്പെടെ 12 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഇലക്ട്രിക് കടയിലെ ഒരാൾ കൂടി ഇന്നു രോഗബാധിതനായി. ഇതേ ജംക്‌ഷനിലെ മറ്റൊരു കടയുടമ, ഇയാളുടെ 3 ബന്ധുക്കൾ, സ്ഥാപനത്തിലെ ജീവനക്കാരി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 10ന് ദുബായിൽ നിന്നും കൊച്ചിയിലെത്തിയ ചക്കുപള്ളം സ്വദേശി(28)ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊച്ചിയിൽ നിന്നും കെഎസ്ആർടിസി ബസിൽ തൊടുപുഴ എത്തി. അവിടെ നിന്നും ടാക്സിയിൽ അണക്കരയിലെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ദുബായ് എയർപോർട്ട് ജീവനക്കാരനാണ്.

Related Articles

Back to top button