KeralaLatest

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇ ഡി പരിശോധന

“Manju”

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാമിന്റെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുന്നുണ്ട്. മലപ്പുറം മഞ്ചേരിയിലെ വീട്ടിലെത്തിയാണ് അധികൃതരുടെ പരിശോധന.

കൂടാതെ ദേശീയ സെക്രട്ടറിയായ നസറുദീന്‍ എളമരത്തിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. മലപ്പുറം വാഴക്കാട് എളമരത്തുള്ള വീട്ടിലാണ് പരിശോധന.

കൂടാതെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കരമന അഷ്‌റഫ് മൗലവിയുടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നു. പൂന്തുറയിലെ വീട്ടില്‍ കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

Related Articles

Back to top button