IndiaLatest

സി ബി എസ്‌ ഇ യുടെ ബോര്‍ഡ് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തില്ല

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : ബോര്‍ഡ് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തില്ലെന്ന് സിബിഎസ്‌ഇ. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ എഴുത്തു പരീക്ഷകളിലൂടെ തന്നെയാകും ഇത്തവണയും പത്താം ക്ലാസ്സിന്റെയും പന്ത്രണ്ടാം ക്ലാസ്സിന്റെയും പരീക്ഷകള്‍ നടത്തുന്നത് എന്നാണ് ബോര്‍ഡിന്റെ തീരുമാനം.

കൊവിഡ്‌ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ അധ്യയന രീതികളും, ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുമെല്ലാം ഓണ്‍ലൈന്‍ ആയി തന്നെയാണ് നടന്നുവന്നത്. അതുകൊണ്ട് തന്നെ അവസാന വര്‍ഷ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തിയേക്കുമോ എന്നൊരു സന്ദേഹവും വിദ്യാര്‍ത്ഥി സമൂഹത്തിന് ഉണ്ടായിരുന്നു.

അത്തരം അഭ്യൂഹങ്ങള്‍ക്കിടയിലാണ് ബോര്‍ഡിന്റെ ഈ തീരുമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സമയബന്ധിതമായി പരീക്ഷകള്‍ നടത്തുമെന്നറിയിച്ചിട്ടുണ്ടെങ്കിലും തീയതികളില്‍ ഇനിയും തീരുമാനം ആയിട്ടില്ലെന്ന് അധികൃര്‍ വ്യക്തമാക്കി.

Related Articles

Back to top button