IndiaLatest

പറക്കും ടാക്‌സി അഥവാ ഡ്രോണ്‍ ടാക്‌സി യാഥാര്‍ത്ഥ്യമാകുന്നു

“Manju”

പറക്കും ടാക്‌സി അഥവാ ഡ്രോണ്‍ ടാക്‌സി എന്ന് സ്വപ്‌നത്തിലേക്ക് പറന്നുയരാന്‍ ഇന്ത്യന്‍ ഇ പ്ലെയിന്‍ കമ്പനി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ പ്ലെയില്‍ കമ്പനിയാണ് ഡ്രോണ്‍ ടാക്‌സിക്ക് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം നടത്തുന്നത്. 2025 ഓടെ ഇവ പ്രവര്‍ത്തന സജ്ജമാക്കാനാണ് ശമം. ഒരു ഡ്രോണിന്റെ മുന്തിയ പതിപ്പ് എന്ന് രീതിലാണ് പറക്കും ടാക്‌സിയുടെ പ്രവര്‍ത്തനം. ഒന്നോ രണ്ടോ യാത്രക്കാരെയോ, അല്ലെങ്കില്‍ കുറഞ്ഞ അളവിലുള്ള ചരക്ക് നീക്കവുമാണ് ഡ്രോണ്‍ ടാക്‌സി ലക്ഷ്യമിടുന്നത്. വളരെ പരിമിതമായ സ്ഥലത്ത് നിന്നും പറന്നുയാരാന്‍ സാധിക്കുമെന്നാണ് ഡ്രോണ്‍ ടാക്‌സിയുടെ സവിശേഷത.

മൂന്ന് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള കാറിന്റെ വലിപ്പത്തിലുള്ള ഡ്രോണ്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ ഉടന്‍ സജ്ജമാക്കും. ഹെലികോപ്റ്റര്‍ പോലെ പറന്നുയര്‍ന്നതിന് ശേഷം വളരെ പെട്ടെന്ന് വേഗത ആര്‍ജ്ജിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവയുടെ രൂപകല്പന. ബാറ്ററി ഉപയോഗിച്ചാണ് പ്രോപ്പല്ലറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റ ചാര്‍ജ്ജില്‍ 100 കിലോമീറ്റര്‍ വരെ പറക്കാവുന്ന രീതിയിലാണ് ആദ്യഘട്ടത്തില്‍ വികസിപ്പിക്കുക.

-50 പ്രോട്ടോടൈപ്പ് ഡ്രോണിന്റെ വിജയകരമായ പരീക്ഷണ പറക്കലിന്റെ വീഡിയോ കഴിഞ്ഞ ദിവസം കമ്പനി പങ്കുവെച്ചിരുന്നു. ഐഐടി മദ്രാസിലെ എയ്റോസ്പേസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഫാക്കല്‍റ്റി കൂടിയായ പ്രൊഫ. സത്യ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് പറക്കും ടാക്‌സിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ ആദ്യത്തെ 200′ ഡ്രോണ്‍ ടാക്‌സി പ്രോട്ടോടൈപ്പ് ഈ വര്‍ഷം അവസാനത്തോടെ തയ്യാറാകും, 200കിലോഗ്രാം ഭാരം (ഒരു പൈലറ്റും ഒരു യാത്രക്കാരനും) 200 കിലോമീറ്റര്‍ പരിധിയില്‍ വഹിക്കാന്‍ കഴിയുന്ന ഒരു ഇലക്‌ട്രിക് ഡ്രോണ്‍ ടാക്‌സിയാണ് -200. 2025ല്‍ ഇ-200 പൂര്‍ണ്ണ രീതിയില്‍ തയ്യാറാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു പ്രൊഫ. ചക്രവര്‍ത്തി പറഞ്ഞു.

Related Articles

Back to top button