Thrissur

കടിച്ചു തിന്നാവുന്ന ചായക്കപ്പ് വിപണിയിൽ: വില 20 രൂപ മാത്രം!

“Manju”

തൃശൂർ• ചായകുടിച്ചോ? എന്നാൽ ആ കപ്പ് കൂടി തിന്നോളൂ.. തൃശൂരിലെ ഹോട്ടലുകളിൽ ചായ തരുന്നയാൾ ഇനി ഇങ്ങനെ പറഞ്ഞാൽ ഒന്നും തോന്നരുത്. കാരണം, ഐസ്ക്രീമിന്റെ കോൺ പോലെ തിന്നാവുന്ന ചായക്കപ്പുകൾ കടൽ കടന്ന് ഇവിടെയും എത്തിക്കഴിഞ്ഞു. ചായ കുടിക്കുന്നതിനിടെ ബിസ്കറ്റ് കടിക്കും പോലെ കപ്പ് കടിച്ചുകൊണ്ടേയിരിക്കാം.

ചായകുടി കഴിയുമ്പോൾ മാലിന്യമായി മാറാൻ കപ്പ് അവശേഷിക്കുകയുമില്ല. കേക്കിന്റെ രുചിയുള്ള കപ്പാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ചായ അടക്കം 20 രൂപയും കപ്പിനുമാത്രം 12 രൂപയുമാണു വില. ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന എൽ ആൻഡ് എം ഫ്രൂട്സ് പ്രോഡക്ട്സ് കമ്പനിയാണ് ബിസ്കറ്റ് ടീ കപ്പ് എത്തിച്ചിരിക്കുന്നത്. എൽ ആൻഡ് എം ഫ്രൂട്സ് സ്റ്റാളുകളിൽ ഇവ ലഭിക്കും.

Related Articles

Back to top button