KannurKeralaLatestMalappuramThiruvananthapuramThrissur

സൌജന്യ കിറ്റ് വിതരണം നാല് മാസം കൂടി തുടരും.

“Manju”

സിന്ധുമോള്‍ ആര്‍

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്ത്​ സൗ​ജ​ന്യ​കി​റ്റ്​ വി​ത​ര​ണം​ തു​ട​രാ​ന്‍ തീ​രു​മാ​നി​ച്ച​ത്​ കി​റ്റി​ന്​ പ​ക​രം തു​ക ന​ല്‍​കി​യാ​ല്‍ ജ​ന​ങ്ങ​ള്‍​ക്ക്​ സ്വീ​കാ​ര്യ​മാ​കി​ല്ലെ​ന്ന ഉ​പ​ദേ​ശ​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍. നാ​ലു​മാ​സം കൂ​ടി സൗ​ജ​ന്യ​കി​റ്റ്​ ന​ല്‍​കാ​നാ​ണ്​ മ​ന്ത്രി​സ​ഭ തീ​രു​മാ​നം​​. 500 രൂ​പ തു​ക​യാ​യി ന​ല്‍​കു​ന്ന​തി​ന​പ്പു​റം 300 രൂ​പ​യു​ടെ കി​റ്റ്​ ല​ഭി​ക്കു​ന്ന​താ​ണ്​​ മ​ല​യാ​ളി​ക​ള്‍​ക്ക്​ കൂ​ടു​ത​ല്‍ ഇ​ഷ്​​ട​മെ​ന്നാ​ണ്​ സ​ര്‍​ക്കാ​റി​ന്​ ല​ഭി​ച്ച മ​നഃ​ശാ​സ്​​ത്ര ഉ​പ​ദേ​ശം. ​കേ​ര​ളീ​യ​രു​ടെ ഇൗ ​മാ​ന​സി​കാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യാ​ണ്​ സെ​പ്​​റ്റം​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ എ​ട്ട്​ വ​സ്​​തു​ക്ക​ള്‍ അ​ട​ങ്ങി​യ കി​റ്റ്​ വീ​ണ്ടും ന​ല്‍​കു​ന്ന​ത്.
എ​ട്ട്​ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റ്​ സ​ബ്​​സീ​ഡി​യാ​യി സ​ര്‍​ക്കാ​റി​ന്​ 300 രൂ​പ​ക്ക്​ ന​ല്‍​കാ​നാ​വും. ജൂ​ലൈ​യി​ല്‍ റേ​ഷ​ന്‍ വാ​ങ്ങി​യ​വ​ര്‍​ക്ക്​ മാ​ത്രം ഒാ​ണ​ക്കി​റ്റ്​ ന​ല്‍​കാ​നാ​ണ്​ പൊ​തു​വി​ത​ര​ണ വ​കു​പ്പ്​ ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ല്‍, അ​തി​ലേ​റെ കാ​ര്‍​ഡു​ട​മ​ക​ള്‍ കി​റ്റ്​ വാ​ങ്ങി​യ​ത്​ സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം ശ​രി​വെ​ക്കു​ന്ന​താ​ണ്. അ​തേ​സ​മ​യം, വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ദി​വ​സം ചൊ​വ്വാ​ഴ്​​ച ക​ഴി​യു​മെ​ന്നി​രി​ക്കെ കി​റ്റു​ക​ള്‍ ഇ​നി​യും വി​ത​ര​ണം ചെ​യ്യാ​നു​ണ്ട്​​. കി​റ്റി​ന്​ പ​ക​രം കൂ​പ്പ​ണ്‍ ന​ല്‍​കി​യാ​ല്‍ മാ​വേ​ലി സ്​​റ്റോ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ​പ്ലൈ​കോ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ല്‍ പോ​യി ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​വും.
സ​ര്‍​ക്കാ​റി​ന്​ പ​കു​തി ചി​ല​വേ വ​രൂ. കി​റ്റ്​ റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ എ​ത്തി​ക്കാ​നു​ള്ള ഗ​താ​ഗ​ത, ക​യ​റ്റി​റ​ക്ക്​ കൂ​ലി​ക്ക്​ പു​റ​മെ റേ​ഷ​ന്‍​ക​ട​ക്കാ​ര്‍​ക്ക്​ ബു​ദ്ധി​മു​ട്ടും ഇ​ല്ലാ​താ​വും. കി​റ്റ്​ ഒ​ന്നി​ന്​ റേ​ഷ​ന്‍​ക​ട​ക്കാ​ര്‍​ക്ക്​ ഏ​ഴു​രൂ​പ വീ​തം ന​ല്‍​കു​ക​യും വേ​ണ്ട. കി​റ്റ്​ ഒ​രു​ക്കാ​ന്‍​ ദി​വ​സ​വേ​ത​ന​ത്തി​ല്‍ ആ​ളു​ക​ളെ വെ​ച്ച്‌​ പ​ണ​വും ചെ​ല​വാ​ക്കേ​ണ്ട​തി​ല്ല. വ്യാ​പാ​രം കു​റ​ഞ്ഞ ഔട്ട്​​ലെ​റ്റു​ക​ള്‍​ക്ക്​ അ​നു​ഗ്ര​ഹ​വു​മാ​കും. എ​ന്നാ​ല്‍ തു​ണി​സ​ഞ്ചി വ​രെ കേ​ന്ദ്രീ​കൃ​ത​മാ​യി വാ​ങ്ങു​ന്ന​തി​നാ​ല്‍ ക​മീ​ഷ​നും കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നാ​ല്‍ കി​റ്റി​നെ അ​നു​കൂ​ലി​ക്കു​ന്ന​ ഉ​ദ്യോ​ഗ​സ​ഥ​രു​മു​ണ്ട്.

Related Articles

Back to top button