KeralaLatestThrissur

അന്താരാഷ്ട്രാ പുസ്തക പ്രദര്‍ശന നഗരിയില്‍ സന്ദര്‍ശക പ്രവാഹം

“Manju”

 

തിരുവനന്തപുരം ; സെക്രട്ടറിയേറ്റില്‍ നടക്കുന്ന അന്താരാഷ്ട്രാ പുസ്തകമേളയില്‍ സെക്രട്ടറിയേറ്റ് സ്റ്റാഫുകളും പൊതു ജനങ്ങളും വിദ്യാര്‍ത്ഥികളുമായി സന്ദര്‍ശകരുടെ പ്രവാഹം. ശാന്തിഗിരിയുടെ സ്റ്റാളില്‍ നിയമസഭാ സമാജികരുള്‍പ്പെടെ നിരവധി പേരാണ് സന്ദര്‍ശനം നടത്തിവരുന്നത്.

ഇന്ന് (നവംബര്‍ 3) രാവിലെ മുതല്‍ സ്കള്‍ വിദ്യാര്‍ത്ഥികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. തൃശ്ശൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ രാവിലെ തന്നെ എത്തിച്ചേര്‍ന്നു. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു, മുന്‍ മന്ത്രി ഡോ.എം.കെ. മുനീര്‍ എം.എല്‍.., ആന്റണി രാജു മിനിസ്റ്ററുടെ പേഴ്സണല്‍ സെക്രട്ടറി അനില്‍കുമാര്‍, തൃക്കരിപ്പൂര്‍ എം.എല്‍.. രാജഗോപാല്‍, മഞ്ചേശ്വരം എം.എല്‍.. .കെ.എം. അഷറഫ്, പേരാവൂര്‍ എം.എല്‍.. സണ്ണി ജോസഫ്, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പേഴ്സണല്‍ സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്കര്‍, ഹരികിഷോര്‍ ഐ..എസ്., മാവേലിക്കര എം.എല്‍.. എം.എസ്. അരുണ്‍കുമാര്‍, എഴുത്തുകാരനായ നൂറനാട് സി.റഹീം, ടൈംസ് ഓഫ് ഇന്ത്യ ലേഘകന്‍ എന്‍ രവീന്ദ്രന്‍, തൃശ്ശൂരില്‍ നിന്നുള്ള എഴുത്തുകാരി ഡോ.കെ.ആര്‍. ബീന, നിയമസഭാ സെക്രറട്ടിയും ജില്ല ജഡ്ജിയുമായ എ.എം. ബഷീർ തുടങ്ങി നിരവധി പേര്‍ ശാന്തിഗിരി സ്റ്റാള്‍ സന്ദര്‍ശിച്ചു.

നവംബര്‍ 1 മുതല്‍ 7 വരെയാണ് സെക്രട്ടറിയേറ്റില്‍ അന്താരാഷ്ട്രാ പുസ്തകമേള നടക്കുന്നത്. സ്കൂള്‍ കുട്ടികളും, രക്ഷാകര്‍ത്തക്കളും അദ്ധ്യാപകരും ഉള്‍പ്പെടെ നിരവധി പേരാണ് പുസ്തകോത്സവം കാണുവാനായി രണ്ടാംദിവസമായ ഇന്നും വന്നുകൊണ്ടിരിക്കുന്നത്. നവംബര്‍ ഒന്നിന് ആരംഭിച്ച കേരളീയം പരിപാടിയും പുസ്തകോത്സവവും കാണുവാന്‍ അനന്തപുരി നിവാസികള്‍ക്ക് ലഭിച്ചിരിക്കുന്ന അസുലഭ സന്ദര്‍ഭമാണ് ഇത്.

Related Articles

Back to top button