Thiruvananthapuram

സിലബസ് കുറച്ചാല്‍ പഠന നിലവാരം നഷ്ടപ്പെടും: വിദ്യാഭ്യാസ മന്ത്രി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കേരളത്തില്‍ +2 സിലബസ് കുറയ്ക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. സിലബസ് കുറച്ചാല്‍ പഠനത്തിന്റെ അടിസ്ഥാനം നഷ്ടപ്പെടുമെന്നും ഓരോ വിഷയത്തിന്റെയും അടിത്തറയുടെ ബലമാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ശക്തി എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സിലബസ് പൂര്‍ണമായും പഠിക്കുന്നതിനാല്‍ കേരളത്തിലെ കുട്ടികള്‍ക്ക് ദേശീയ എന്‍ട്രന്‍സ് പരീക്ഷയില്‍ ശോഭിക്കാന്‍ കഴിയുമെന്നും സി. രവീന്ദ്രനാഥ് വ്യക്തമാക്കി. സിബിഎസ്‌ഇ സിലബസും നീറ്റ്, ജെഇഇ സിലബസും കുറച്ച സാഹചര്യത്തിലാണ് മന്ത്രി പ്രതികരിച്ചത്.

എസ്‌എല്‍എല്‍സി, പ്ലസ്ടു പൊതു പരീക്ഷകള്‍ പതിവു പോലെ തന്നെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ക്ലാസ് ആരംഭിച്ച ശേഷം പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് പരിശീലനം നല്‍കും.

Related Articles

Back to top button