Uncategorized

ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി 9 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി.

“Manju”

ബിന്ദുലാൽ തൃശൂർ

ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി 9 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി.
തമിഴ്‌നാട് (2,90,770), ഉത്തർപ്രദേശ്(2,44,211), കേരളം (60,401) എന്നിവയാണ് ഇ-സഞ്ജീവനി ഒപിഡി പ്ലാറ്റ്ഫോമുകളിലൂടെ ഏറ്റവുമധികം കൺസൾട്ടേഷൻ നടത്തിയ മൂന്ന് സംസ്ഥാനങ്ങൾ.

കോവിഡ്‌-19 പകർച്ചവ്യാധി സമയത്ത് വിദൂരസ്ഥലങ്ങളിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനായി 28 സംസ്ഥാനങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ ഇ-സഞ്ജീവനി സംരംഭം ഉപയോഗിച്ചിട്ടുണ്ട്. ടെലിമെഡിസിൻ സേവനങ്ങൾ ദീർഘകാലത്തേക്ക്‌ ഉപയോഗിക്കുന്നതിനായി ഈ സംസ്ഥാനങ്ങൾ പ്രവർത്തിക്കുന്നു.

ഇ-സഞ്ജീവനി സേവനം രണ്ടു തരത്തിലുണ്ട്‌- ഡോക്ടർ ടു ഡോക്ടർ (ഇ-സഞ്ജീവനി എബി-എച്ച്ഡബ്ല്യുസി) ഹബ് ആന്‍ഡ് സ്‌പോക് മോഡലും, പേഷ്യന്റ്‌ ടു ഡോക്‌ടറും (ഇ-സഞ്ജീവനി ഒപിഡി). ഇതുവരെ ഇ-സഞ്ജീവനി എബി-എച്ച്ഡബ്ല്യുസി 1,83,000 കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. 7,16,000 കൺസൾട്ടേഷനുകൾ ഇ-സഞ്ജീവനി ഒപിഡിയിൽ രേഖപ്പെടുത്തി.

Related Articles

Back to top button