IndiaLatestThiruvananthapuram

ബു​റെ​വി ; തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ഇന്ന് അ​ട​ച്ചി​ടും

“Manju”

സിന്ധുമോൾ. ആർ

തി​രു​വ​ന​ന്ത​പു​രം : ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ഇന്ന് അ​ട​ച്ചി​ടും. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടു​ക. തി​രു​വ​ന​ന്ത​പു​രം ഉ​ള്‍​പ്പെ​ടെ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി എ​ന്നി​വ​യാ​ണ് പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ച മ​റ്റ് ജി​ല്ല​ക​ള്‍. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ട​ക്കം അ​വ​ധി ബാ​ധ​ക മാ​ണ്. ദു​ര​ന്ത നി​വാ​ര​ണം, അ​വ​ശ്യ സ​ര്‍​വീ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ള്‍ എ​ന്നി​വ​യ്ക്ക് ‌ അ​വ​ധി ബാ​ധ​ക​മ​ല്ല . എ​ന്നാ​ല്‍ തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ച റെ​ഡ് അ​ല​ര്‍​ട്ട് പി​ന്‍​വ​ലി​ച്ചി​ട്ടു​ണ്ട്. പ​ത്ത് ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് ആ​യി​രി​ക്കും.

നി​ല​വി​ല്‍ മാ​നാ​ര്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ നി​ന്നും ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കൂ​ടി തീ​ര​ത്തേ​ക്ക് നീ​ങ്ങി കൊ​ണ്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി കു​റ​ഞ്ഞ് അ​തി​തീ​വ്ര​ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റി​യെ​ന്നും ഇ​ന്ന് അ​ര്‍​ധ​രാ​ത്രി​യോ​ടെ ശ​ക്തി കു​റ​ഞ്ഞ് ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ ​കേ​ന്ദ്രം അ​റി​യി​ച്ചു .

Related Articles

Back to top button