
ചെന്നൈ: ബംഗളൂരുവില്‍ നിന്ന് ചെന്നൈ വരെ രണ്ട് മണിക്കൂറില്‍ യാത്ര ചെയ്യാം. ബെംഗളൂരു ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ഉണ്ടാകുമെന്ന് കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പദ്ധതി പ്രാബല്യത്തിലെത്തുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാസമയം അഞ്ചു മണിക്കൂറില്‍ നിന്ന് കുറഞ്ഞ് രണ്ട് മണിക്കൂറാകും.
അശോക് ലെയ്ലാൻഡിന്റെ 75ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നുനിതിൻ ഗഡ്കരി. ചെന്നൈയേയും ഡല്‍ഹിയേയും ബന്ധിപ്പിക്കുന്ന പുതിയ ഹൈവേ പ്രോജക്ടിനെ കുറിച്ചും ഗഡ്കരി പരാമര്‍ശിച്ചു. ‘എക്സ്പ്രസ് ഹൈവേ വരുന്നതോടെ ആഡംബര ബസുകളും സ്ലീപ്പര്‍ കോച്ചുകളും ഈ മേഖലയില്‍ ആരംഭിക്കാൻ കഴിയും. ഡല്‍ഹി, ചെന്നൈ, കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയും വിവിധ ഹൈവേ പദ്ധതികള്‍ വഴി ബന്ധിപ്പിക്കും,’ ഗഡ്കരി പറഞ്ഞു.