IndiaKeralaLatest

പിഎംഎവൈ പദ്ധതി; കേരളം 195.82 കോടി നഷ്ടമാക്കിയെന്ന് ഓഡിറ്റര്‍ ജനറല്‍

“Manju”

തിരുവനന്തപുരം: രാജ്യത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്ന കേന്ദ്ര ഗവണ്‍മെന്റെിന്റെ പദ്ധതി ‘പ്രധാനമന്ത്രി ആവാസ് യോജന’ നടത്തിപ്പില്‍ കേരള സര്‍ക്കാറിന്റെ വീഴ്ച മൂലം 195.82 കോടി രൂപ നഷ്ടമായെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. 2016-18 കാലയളവില്‍ സമയബന്ധിതമായി പദ്ധതി നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തിന് കേന്ദ്രസഹായം നഷ്ടമായത്.
32,559 വീടുകള്‍ നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചിരുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് 13,326 വീടുകളാണെന്ന് എ.ജി അറിയിച്ചു. ഈ കാലയളവിലേക്ക് കേന്ദ്രവിഹിതമായി 121.90 കോടി രൂപ അനുവദിച്ചു. എന്നാല്‍, ഒന്നാംഘട്ടം കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തുടര്‍ന്നുള്ള കേന്ദ്രസഹായം നഷ്ടമായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പിഎംഎവൈ പദ്ധതി നടത്തിപ്പിലും നിരവധി തെറ്റുകള്‍ പിണഞ്ഞതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും നിര്‍ദിഷ്ടമാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും വീഴ്ചസംഭവിച്ചു. 42,431 വീടുകള്‍ നിര്‍മിക്കാനായിരുന്നു കേന്ദ്രപദ്ധതിയെങ്കിലും 2016-19 കാലയളവില്‍ 16,101 വീടുകള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്.

Related Articles

Back to top button