KeralaLatest

ജനറൽ നഴ്സിങ്: വിമുക്തഭടന്മാരുടെ ആശ്രിതർക്ക് അപേക്ഷ നൽകാം

“Manju”


തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജനറൽ നഴ്‌സിംഗ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് 2023 കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടന്മാരിൽ നിന്നും, പ്രതിരോധ സേനയിൽ സേവനത്തിലിരിക്കവേ മരണപ്പെട്ടവരുടെയും കാണാതായവരുടെയും മക്കളായ / ആശ്രിതരായ കുട്ടികൾക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശിപാർശയ്ക്കായ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhs.kerala.gov.in ൽ ലഭ്യമാണ്.

അപേക്ഷയുടെ പകർപ്പും എസ്.എസ്.എൽ.സി. അഥവാ തത്തുല്യ സർട്ടിഫിക്കറ്റ്, വിമുക്തഭടന്റെ എക്‌സ് സർവീസ്‌മെൻ ഐഡന്റിറ്റി കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസറിൽ നിന്നും നേടിയ ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സൈനിക ക്ഷേമ ഡയറക്ടർ, സൈനികക്ഷേമ വകുപ്പ്, വികാസ്ഭവൻ, തിരുവനന്തപുരം– 33 എന്ന മേൽ വിലാസത്തിൽ ജൂലൈ 20ന് വൈകിട്ട് 5ന് മുമ്പ് നൽകണം.

Related Articles

Back to top button