KeralaLatest

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച രണ്ട് തവണ സ്വര്‍ണവില പരിഷ്കരിച്ചിരുന്നു. രാവിലെ സ്വര്‍ണവില കുറച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയയേഷന്‍ സ്വര്‍ണവില ഉയര്‍ത്തിയിരുന്നു. ആദ്യം 320 രൂപ കുറഞ്ഞു.മണിക്കൂറുകള്‍ക്കു ശേഷം സ്വര്‍ണവില വീണ്ടും പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില വ്യാഴാഴ്ച രാവിലെ 35 രൂപ ഉയര്‍ന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കൂടി ഉയര്‍ന്നു. തുടര്‍ന്ന് വെള്ളിയാഴ്ച 10 രൂപ കുറഞ്ഞു. ശനിയാഴ്ച രാവിലെ 40 രൂപ കുറഞ്ഞു. എന്നാല്‍ മണിക്കൂറിന്റെ വ്യത്യാസത്തില്‍ തന്നെ വീണ്ടും 30 രൂപ വര്‍ദ്ധിച്ചു.

Related Articles

Back to top button