KeralaLatest

കോട്ടയം, ഇടുക്കി ജില്ലകളില്‍ നേരിയ ഭൂചല

“Manju”

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളില്‍ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 1.99 തീവ്രതയാണ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ഭൂമിക്കുലുക്കം ഉണ്ടായത്. മീനച്ചിലാണ് പ്രഭവകേന്ദ്രമെന്ന് സൂചന ലഭിച്ചു. ഇടുക്കിയിലെ സീസ്മോഗ്രാഫില്‍ ഭൂമിക്കുലുക്കം സംബന്ധിച്ച പ്രകമ്ബനം രേഖപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പൂവരണി, ഇടമറ്റം, ഭരണങ്ങാനം, അരുണാപുരം, പൂഞ്ഞാര്‍, പനച്ചിപ്പാറ മേഖലകളിലാണ് ഭൂമികുലുക്കമുണ്ടായത്. ഇത് സംബന്ധിച്ച്‌ ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പതിനഞ്ച് സെക്കന്റോളം നീണ്ടു നിന്ന ഒരു മുഴക്കം ഉണ്ടായിരുന്നുവെന്നും ചെറിയ ഒരു വിറയല്‍ അനുഭവപ്പെട്ടുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിലും ചെറിയ തോതില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button