KeralaLatest

കൊവാക്‌സിന്‍ രണ്ടാം ഡോസ് ഇന്നും നാളെയും എടുക്കാം

“Manju”

തിരുവനന്തപുരം: കൊവാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവര്‍ ഇന്നും നാളെയും രണ്ടാം ഡോസ് എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ജില്ലയില്‍ ഇതിനായി 17 സ്ഥാപനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി, പൂജപ്പുര സെന്‍ട്രല്‍ ജയില്‍, ചിറയന്‍കീഴ് താലൂക്ക് ആശുപത്രി, വലിയതുറ കോസ്റ്റല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, മലയിന്‍കീഴ് താലൂക്ക് ആശുപത്രി, മുട്ടട യു.പി.എച്ച്‌.സി, നെടുമങ്ങാട് ജില്ലാ ആശുപത്രി, നേമം താലൂക്ക് ആശുപത്രി, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി, പേരൂര്‍ക്കട എസ്.എ.പി.ക്യാമ്പ്, സ്പ്രിംഗ് ഗാര്‍ഡന്‍ ഫാമിലി ക്ലിനിക് (സ്വകാര്യ സ്ഥാപനം),തൃക്കണ്ണാപുരം യു.പി.എച്ച്‌.സി,വര്‍ക്കല താലൂക്ക് ആശുപത്രി,വിതുര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കൊവാക്‌സിന്‍ സെഷനുകള്‍ നടക്കുന്നത്.

ആദ്യ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ലഭിച്ചു രജിസ്‌ട്രേഷന്‍ ഐ.ഡി ലഭിക്കാത്തവരും പാര്‍ഷ്യലി വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരും എത്രയും വേഗം അടുത്തുള്ള ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണം.സ്‌പെഷ്യല്‍ ക്യാമ്പുകളിലും ഓഫീസുകളില്‍ നടത്തിയ ക്യാമ്പുകളിലും വാക്‌സിനേഷന്‍ എടുത്തവര്‍ 28 ദിവസം കഴിയുമ്പോള്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്.എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍നിന്നും കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും.ജില്ലയിലെ ഏത് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍നിന്നും വാക്‌സിനേഷന്‍ സ്വീകരിക്കാം. 60 വയസിനു മുകളില്‍ പ്രായമുള്ള വരും 45നും 59നും ഇടയില്‍ പ്രായമുള്ള അനുബന്ധ രോഗബാധിതരും കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

Related Articles

Back to top button