KeralaLatest

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 103 മരണം; 3,390 രോഗികൾ

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ ചരക്ക് തീവണ്ടി ഇടിച്ച് മരിച്ച സംഭവത്തില്‍ ദുഃഖം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി സംസാരിച്ചെന്നും അദ്ദേഹം കാര്യങ്ങള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അത്യന്തം വേദനാജനകം എന്നാണ് അദ്ദേഹം അപകടത്തെക്കുറിച്ച് കുറിച്ചത്. .

ഇന്ന് പുലര്‍ച്ചെ 5.15ഓടെയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട 14 അംഗസംഘം ട്രെയിനിടിച്ച് മരിച്ചത്.
മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

തൊഴിലാളികള്‍ ട്രാക്കില്‍ കിടന്…
ശ്രീജ.എസ്

‘അത്യന്തം വേദനാജനകം’ ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ ചരക്ക് തീവണ്ടി ഇടിച്ച് മരിച്ച സംഭവത്തില്‍ ദുഃഖം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി സംസാരിച്ചെന്നും അദ്ദേഹം കാര്യങ്ങള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അത്യന്തം വേദനാജനകം എന്നാണ് അദ്ദേഹം അപകടത്തെക്കുറിച്ച് കുറിച്ചത്. .

ഇന്ന് പുലര്‍ച്ചെ 5.15ഓടെയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട 14 അംഗസംഘം ട്രെയിനിടിച്ച് മരിച്ചത്.
മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

തൊഴിലാളികള്‍ ട്രാക്കില്‍ കിടന്…
സിന്ധുമോള്‍ ആര്‍

ന്യൂഡൽഹി : രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിൽ 3,390 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 56,342 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 103 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണനിരക്ക് 1,886 ആയി. 16,539 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ ആകെ 694 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. വ്യാഴാഴ്ച 43 പേർ മരിച്ചു. പുതുതായി 1,216 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതർ 17,974 ആയി.

ഗുജറാത്തിൽ ഇതുവരെ 425 പേർക്കാണ് ജീവഹാനി സംഭവിച്ചത്. വ്യാഴാഴ്ച 29 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്. 387 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,012 ആയി ഉയർന്നു.

മധ്യപ്രദേശ് – 193, ബംഗാൾ – 151, രാജസ്ഥാൻ – 97, ഡൽഹി– 66, ഉത്തർപ്രദേശ് – 62, ആന്ധ്രാപ്രദേശ് – 38, തമിഴ്നാട് – 37, കർണാടക – 30, തെലങ്കാന– 29, പഞ്ചാബ് – 28 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്.

ഡൽഹി – 5,980, തമിഴ്നാട് – 5,409, രാജസ്ഥാൻ – 3,427, മധ്യപ്രദേശ് – 3,252, ഉത്തർപ്രദേശ് – 3,071, ആന്ധ്രാപ്രദേശ് – 1,847, പഞ്ചാബ് – 1,644, ബംഗാൾ – 1,548, തെലങ്കാന –1,123 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം.

Related Articles

Back to top button