IndiaInternationalLatest

ഐഎസ്‌എല്ലില്‍ ഇന്ന് മുംബൈ സിറ്റി ഒഡീഷയെ നേരിടും

“Manju”

ശ്രീജ.എസ്

മുംബൈ: ഇന്ന് നടക്കുന്ന ഐഎസ്‌എല്ലില്‍ ആദ്യ മത്സരം മുംബൈ സിറ്റി ഒഡീഷയെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ച് മണിക്കാണ് മത്സരം. ഇരു ടീമുകളുടെയും നാലാം മത്സരമാണ് ഇന്ന് നടക്കുന്നത്. ആദ്യ മല്‍സരം തോറ്റതിന് ശേഷം ഈ സീസണില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ സ്വാഖ്‌നഖ്‌അത്തംക്കി മികച്ച ഫോമിലാണ്. ഇപ്പോള്‍ മുംബൈ തുടര്‍ച്ചയായ മൂന്നാം ജയം തേടി അവര്‍ ഇന്ന് ഇറങ്ങുമ്പോള്‍ ഈ സീസണില്‍ ഒരു ജയം പോലും ഇല്ലാതെ വലയുന്ന ഒഡീഷ ഇന്ന് ആദ്യ ജയം തേടിയാകും ഇറങ്ങുന്നത്.

മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്റ് ഉള്ള മുംബൈ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. മൂന്ന് കളികളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ഒഡീഷ നിലവില്‍ പത്താം സ്ഥാനത്താണ്. ഹ്യൂഗോ ബൗമസില്‍ ആണ് മുംബൈയുടെ പ്രതീക്ഷ.

Related Articles

Back to top button