IndiaLatest

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള ഭാരത് ബന്ദ് നാളെ

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കേന്ദ്രം കൊണ്ടു വന്ന കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള ഭാരത് ബന്ദ് നാളെ. ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. കര്‍ഷകര്‍ സമരം രൂക്ഷമാക്കിയതോടെ ഡല്‍ഹിയിലെ നാല് സുപ്രധാന അതിര്‍ത്തികളും അടച്ചു. കേന്ദ്ര സര്‍ക്കാറുമായുള്ള നാലാംഘട്ട ചര്‍ച്ച മറ്റന്നാള്‍ നടക്കും.

കേന്ദ്രസർക്കാറുമായി മൂന്ന് തവണ ചർച്ച നടത്തിയിട്ടും നിയമങ്ങള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഇന്നലെ മുതല്‍ തന്നെ കർഷകർ സമരം രൂക്ഷമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ നാല് അതിർത്തികളും ഇതിനോടകം അടച്ചു. സിങ്കു അതിർത്തിക്ക് പുറമെ ഔച്ചാണ്ടി, പ്യാവോ മനിയാരി, മംഗേഷ് എന്നിവയാണ് പുതുതായി അടച്ച അതിർത്തികള്‍. ക൪ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ നടക്കും. കോണ്‍ഗ്രസും വൈഎസ്‌ആർ കോണ്‍ഗ്രസും ശിവ്സേനയും ആം ആദ്മി പാർട്ടിയുമടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ ഇതിനകം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരത് ബന്ദിന്റെ ഭാഗമായി രാജ്യവ്യാപകമായി ധര്‍ണയും പ്രതിഷേധവും സംഘടിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. ഇതിന് പുറമെ ഡല്‍ഹി ചരക്ക് കടത്ത് അസോസിയേഷനും ടൂറിസം ട്രാന്‍സ്പോ൪ട് അസോസിയേഷനും ബന്ദിന് പിന്തുണയുമായെത്തിയിട്ടുണ്ട്. പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ച്‌ കര്‍ഷകരുടെ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പരിഗണിച്ച്‌ വരികയാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. കർഷകരുമായി കേന്ദ്രസർക്കാ൪ നിശ്ചയിച്ച നാലാം ഘട്ട ചർച്ച മറ്റന്നാള്‍ നടക്കും. കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്ര കൃഷി മന്ത്രിയുമായി സംസാരിക്കുമെന്ന് എന്‍.സി.പി നേതാവ് ശരത് പവാറും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button