IndiaLatest

കൊവിഡ് കേസുകള്‍ 3000 കടന്നു

“Manju”

രാജ്യം വീണ്ടും കൊവിഡ് ആശങ്കയില്‍. പ്രതിദിന കൊവിഡ് കണക്ക് മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 3016 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് ദില്ലി സര്‍ക്കാര്‍

ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്കാണ് ഇന്ന് രേഖപെടുത്തിയത്. 24 മണിക്കൂറിനിടെ 3016 പേര്‍ക്ക് കൊവിസ് സ്ഥിരീകരിച്ചു. 14 പേരുടെ മരണം വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേരളത്തില്‍ 8, മഹാരാഷ്ട്രയില്‍ 3, ദില്ലിയില്‍ 2, ഹിമാചല്‍ പ്രദേശില്‍ 1 എന്നിങ്ങനെയാണ് മരണ നിരക്കുകള്‍. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 13509 ആയി. 3000 രോഗികള്‍ കേരളത്തിലാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും ഉയര്‍ന്നു.’

അതേ സമയം പ്രതിദിന കൊവിഡ് നിരക്ക് 300 ആയതോടെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ദില്ലി സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിലേയ്ക്ക് എത്തിയതിനെ തുടര്‍ന്നുമാണ് തീരുമാനം. ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. ജാഗ്രത പുലര്‍ത്തണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button