IndiaLatest

ഭാരത് ബന്ദ് : പൊലീസിന്റെ പ്രത്യേക അറിയിപ്പ്

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : ഭാരത് ബന്ദ് സംബന്ധിച്ച്‌ പൊലീസിന്റെ പ്രത്യേക അറിയിപ്പ്. കര്‍ഷകര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഭാരത ബന്ദിനെ കര്‍ശനമായി നേരിടുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ തടയാനോ, കടകള്‍ ബലംപ്രയോഗിച്ച്‌ അടപ്പിക്കാനോ ശ്രമിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സാധാരണ ജീവിതം തടസ്സപ്പെടുത്താൻ ആരും ശ്രമിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ബന്ദ് പ്രമാണിച്ച്‌ പ്രത്യേക ട്രാഫിക് നിര്‍ദേശങ്ങളും പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമുള്‍പ്പെടെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ഡല്‍ഹിയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ബന്ദ് സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ലഖ്‌നൗല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button