IndiaInternationalLatest

ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നിരക്ക് 94 ശതമാനമായി ഉയര്‍ന്നു

“Manju”

ന്യൂഡല്‍ഹി :കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷവും മരണം 1.41 ലക്ഷവും പിന്നിട്ടു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയായി.  ഇത് ആകെ രോഗബാധിതരുടെ 4.1 ശതമാനം മാത്രമാണ്. രോഗമുക്തി നിരക്ക് 94 ശതമാനമായി ഉയര്‍ന്നു.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എഴുപത്തിയൊമ്പത് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ പതിനഞ്ചരലക്ഷത്തിലേക്ക് അടുത്തു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ മരണസംഖ്യ രണ്ട്‌ലക്ഷത്തി തൊണ്ണൂറായിരം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി അമ്പത്തിമൂന്ന് ലക്ഷമായി.

Related Articles

Back to top button