Uncategorized

ഇന്ത്യ- ഫ്രാന്‍സ് സംയുക്ത സൈനികാഭ്യാസം തിരുവനന്തപുരത്ത്

“Manju”

തിരുവനന്തപുരം: ഇന്ത്യഫ്രാന്‍സ് സംയുക്ത സൈനിക അഭ്യാസം FRINJEX-2023 ന്റെ ആദ്യ ദിനം ആരംഭിച്ചത് സൂര്യനമസ്‌കാരത്തൊടെ. ഇരു രാജ്യങ്ങളില്‍ നിന്നുള്ള 120 വീതം സൈനികരാണ് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്‌റ്റേഷനില്‍ നടക്കുന്ന സൈനിക അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സൈനികാഭ്യാസം പ്രധാനമായും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മേഖലയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി സൈനികാഭ്യാസം സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ദുരന്തനിവാരണ മേഖല( HADR) കേന്ദ്രീകരിച്ചിള്ള സൈനികാഭ്യാസം ആദ്യമായാണ് നടക്കുന്നത്.

കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കൈകാര്യം ചെയ്യാന്‍ ഇരു സൈന്യത്തെയും സുസജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സൈനികാഭ്യാസം സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങള്‍ക്കും ദുരന്ത മേഖലകളിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ സംയുക്ത സൈനികാഭ്യാസത്തിലൂടെ സാധിക്കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ കമാന്‍ഡര്‍ അതുല്‍ കോക്കര്‍ പറഞ്ഞു.

ഫ്രാന്‍സില്‍ നിന്നും മേജര്‍ കാല്‍ഫ്രോണിന്റെ നേതൃത്വത്തില്‍ 114 സെനികരും ആറ് ഓഫീസര്‍മാരുമാണ് FRINJEX ല്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയത്. വ്യത്യസ്ത സംസ്‌കാരവും ഭാഷയും ചരിത്രവുമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണത്തെ മികച്ച അവസരമായാണ് ഫ്രഞ്ച് സൈന്യം കാണുന്നതെന്ന മേജര്‍ കാള്‍ഫ്രോണ്‍ പറഞ്ഞു. FRINJEX ന്റെ ഭാഗമായി സംയുക്ത ആയുധ അഭ്യാസവും നടക്കുന്നുണ്ട്.

 

Related Articles

Check Also
Close
  • …..
Back to top button