Uncategorized

മുകേഷ് അംബാനി ഏറ്റവും മികച്ച രണ്ടാമത്തെ സിഇഒ

“Manju”

ദില്ലി: ലോകത്തെ മികച്ച സിഇഒമാരുടെ പട്ടികയില്‍ മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത്. ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സി ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2023 ലെ ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് സൂചിക പ്രകാരമാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യന്‍ വംശജരായ സിഇഒമാരില്‍ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ എന്നിവരെ മുകേഷ് അംബാനി പിന്തള്ളി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ബയോളജി, ക്ലൈമറ്റ് സയന്‍സസ്, ഓട്ടോണമസ് വെഹിക്കിള്‍സ്, റോബോട്ടിക്സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കംമ്പ്യൂട്ടിംഗിന്റെ അടുത്ത യുഗത്തിലേക്കുള്ള കമ്പനിയുടെ മുന്നേറ്റത്തിന് മേല്‍നോട്ടം വഹിച്ച ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയില്‍ എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് ഒന്നാമതെത്തി.

Related Articles

Back to top button