Uncategorized

ഇ.എസ്.ഐ ഇനി ആജീവനാന്തം, ശമ്പളപരിധി കടന്നാലും ആനുകൂല്യം

“Manju”

ന്യൂഡല്‍ഹി: തൊഴിലാളികളുടെ ശമ്പളം എത്ര ഉയര്‍ന്നാലും പരിധിപ്രകാരമുള്ള വിഹിതം അടച്ച്‌ തുടരാന്‍ കഴിയുംവിധം ചികിത്സാ പദ്ധതിയില്‍ മാറ്റംവരുത്താന്‍ ഇ.എസ്.ഐ കോര്‍പറേഷന്‍ യോഗത്തില്‍ ധാരണയായി. ശമ്പള പരിധി 21,000രൂപയില്‍ നിന്ന് 25,000 രൂപയായും ഉയര്‍ത്തും.

ഇതോടെ കേരളത്തില്‍ തൊഴിലാളികളുടെ ആശ്രിതര്‍ അടക്കം 60 ലക്ഷത്തോളംപേര്‍ക്ക് പ്രയോജനം കിട്ടും. പെരുമ്പാവൂരില്‍ സ്ഥലം ലഭിക്കുന്ന മുറയ്ക്ക് 100 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കും.

ചണ്ഡീഗഡില്‍ ചേര്‍ന്ന ഇ.എസ്.ഐ കോര്‍പറേഷന്‍ ബോര്‍ഡ് യോഗത്തിലാണ് പ്രോവിഡന്റ് ഫണ്ട് മാതൃകയില്‍ ഇ.എസ്.ഐ പദ്ധതി അംഗത്വവും ആജീവനാന്തമാക്കാന്‍ ധാരണയായത്. തൊഴിലാളി യൂണിയനുകള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. അടുത്ത യോഗത്തില്‍ അംഗീകരിച്ച്‌ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.

കോര്‍പറേഷനിലെ എല്ലാ കരാര്‍ തൊഴിലാളികള്‍ക്കും നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നല്‍കാനും കേന്ദ്രതൊഴില്‍ മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. .എസ്..സി സ്ഥാപക ദിനമായ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച്‌ 10 വരെ തൊഴിലാളി തൊഴിലുടമ, പെന്‍ഷണേഴ്സ്, ഗുണഭോക്താക്കള്‍ എന്നിവരുടെ സംഗമവും പരാതി പരിഹാര അദാലത്തും നടത്തും. കേരളത്തില്‍ നിന്ന് ബോര്‍ഡ് അംഗവും ബി.എം.എസ് ദേശീയ സെക്രട്ടറിയുമായ വി.രാധാകൃഷ്ണന്‍ പങ്കെടുത്തു.

വിദഗ്ദ്ധ ചികിത്സയ്ക്ക് 30 ലക്ഷം

പ്രത്യേക അസുഖങ്ങളുടെ ചികിത്സയ്‌ക്ക് 30 ലക്ഷം വരെ അനുവദിക്കും. നിലവില്‍ പ്രതിവര്‍ഷം മെഡികെയര്‍ പരിരക്ഷ 10 ലക്ഷം. സാമൂഹ്യസുരക്ഷാ പദ്ധതിയും നടപ്പാക്കും.

.എസ്..സി ഡയറക്‌ടര്‍ ജനറലിനും ലേബര്‍ സെക്രട്ടറിക്കും 50 ലക്ഷം വരെയും തൊഴില്‍ വകുപ്പ് മന്ത്രിക്ക് 50 ലക്ഷത്തിന് മുകളിലും തുക അനുവദിക്കാന്‍ അധികാരം.

വാട്ട്‌സ്‌ആപ്പ് വഴി എല്ലാ വിവരങ്ങളും തൊഴിലാളിക്ക് ലഭിക്കും. ടെലികണ്‍സള്‍ട്ടന്‍സി സേവനം ലഭ്യമാക്കും

രാജ്യത്തെ 744 ജില്ലകളിലും ഇ.എസ്.ഐ സൗകര്യം നടപ്പിലാക്കും. അടല്‍ ബിമിത് കല്യാണ്‍ യോജന പദ്ധതി ഒരു വര്‍ഷത്തേക്ക് നീട്ടി.

ഗ്രൂപ്പ് ബി നഴ്സിംഗ് സ്റ്റാഫിന് പ്രാദേശിക തലത്തില്‍ സീനിയോറിറ്റി നല്‍കി സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലമാറ്റം ഒഴിവാക്കും.

ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് നഴ്സ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നത് പരിഗണിക്കും.

.എസ്.ഐ വിഹിതം

തൊഴിലാളി : 0.75 %

തൊഴിലുടമ: 3.25 %

മൊത്തം : 4 %

 

Related Articles

Back to top button