IndiaLatest

വിവാഹഘോഷയാത്രയ്ക്കിടെ വരന് വെടിയേറ്റു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : വിവാഹഘോഷയാത്രയ്ക്കിടെ അജ്ഞാതസംഘം വരനു നേര്‍ക്ക് വെടിയുതിര്‍ത്തു. ഔട്ടര്‍ ഡല്‍ഹിയിലെ ഹിരന്‍ കുഡ്‌നയിലാണ് സംഭവം. വിവാഹ ഘോഷയാത്ര നടക്കുന്നതിനിടെ, കാറിലെത്തിയ അജ്ഞാത സംഘം വരന്‍ രാമന് നേര്‍ക്ക് വെടിവെക്കുകയായിരുന്നു.

വെടിയേറ്റ വരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അലങ്കരിച്ച രഥത്തില്‍ വരന്‍ ഇരിക്കുമ്ബോഴാണ് കാറിലെത്തിയ സംഘം ആക്രമണം അഴിച്ചു വിട്ടത്. ഉടന്‍ തന്നെ വരന്റെ ബന്ധുക്കലിലൊരാള്‍ അക്രമികളെ പിടികൂടാന്‍ ശ്രമിച്ചു. ഇതിനിടെ സംഘം എത്തിയ കാര്‍ ഉപയോഗിച്ച്‌ ഇയാളെ ഇടിച്ച്‌ തെറിപ്പിച്ചിട്ട് അക്രമികള്‍ രക്ഷപ്പെട്ടതായി ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button