സിന്ധുമോള്‍ ആര്
കടയിലെത്തുന്ന ആളുകള്‍ക്ക് സാനിറ്റൈസര്‍ നല്കുന്ന സെയില്‍സ് ഗേളിനെ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. തമിഴ്നാട്ടിലെ ഒരു ടെക്സ്റ്റൈല്‍ ഷോപ്പിനുള്ളിലാണ് സംഭവം. ടെക്സ്റ്റൈല്‍ ഷോപ്പിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. തുണിക്കടയില്‍ എത്തുന്ന ഓരോ ആള്‍ക്കും ഓടി നടന്ന് സാനിറ്റൈസര്‍ നല്കുന്ന ഒരു സാരിയുടുത്ത പ്രതിമയാണ് വീഡിയോയിലുള്ളത്. ചുവന്ന സാരിയുടുത്ത് സുന്ദരിയായ ഒരു റോബോര്‍ട്ട്. ഐ എഫ് എസ് ഓഫീസറായ സുധ രമണാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘തമിഴ്നാട്ടിലെ ഒരു തുണിക്കടയില്‍ ടെക്നോളജിയെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ചലിക്കുന്ന ഈ പാവ കടയില്‍ വരുന്ന എല്ലാവര്ക്കും ഓടി നടന്ന് സാനിറ്റൈസര്‍ നല്‍കുകയാണ്. സാങ്കേതിക വിദ്യയിലെ മാറ്റം കൂടി കൊറോണയ്ക്ക് ശേഷം സംഭവിക്കും.’ എന്ന കുറിപ്പോടെയാണ് സുധ രമണ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.