IndiaKeralaLatest

പപ്പടം കഴിച്ചാല്‍ കൊവിഡ് മാറുമെന്നുപദേശിച്ച മന്ത്രിക്കും കോവിഡ്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന് കൊവിഡ്. തദ്ദേശീയമായി നിര്‍മ്മിച്ച പപ്പം ബ്രാന്റായ ഭാഭിജി പാപ്പട്കൊവിഡിനെ പ്രതിരോധിക്കുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

രാവിലെ ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ച മേഘ് വാളിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വാര്‍ത്ത ട്വീറ്റ് ചെയ്തത് അദ്ദേഹം തന്നെയാണ്.

നേരത്തെ കൊവിഡിനെ പ്രതിരോധിക്കാന്‍ ഭാഭിജി പപ്പടംകഴിച്ചാല്‍ മതിയെന്ന മേഘ്‌വാളിന്റെ വാദം വിവാദമായിരുന്നു. ആവശ്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായകമായ ഘടകങ്ങള്‍ ഭാഭിജി പപ്പടത്തിലുണ്ടെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഒരു പപ്പട നിര്‍മ്മാതാവാണ് ഈ ഉല്‍പ്പന്നവുമായി തന്റെ അടുത്ത് എത്തിയതെന്നും ഇതിലെ ഘടകങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.

Related Articles

Back to top button