KeralaLatest

ഇ-മെയിലിലും വ്യാജൻ: തട്ടിപ്പിൽ കുടുങ്ങരുത്.

“Manju”

ബിന്ദു ഇ ആർ,

തൃശൂർ ∙ മൊബൈൽ ഫോണിലേക്കു മന്ത്രിയുടെ ഇ–മെയിൽ വന്നാൽ പ്രതികരിക്കാൻ പോകരുത്. സംസ്ഥാന മന്ത്രിമാരുടെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജ ഇ–മെയിൽ വിലാസങ്ങളുണ്ടാക്കിയ ശേഷം സന്ദേശങ്ങളയച്ചു പണംതട്ടുന്ന സംഘം സജീവമെന്നു പൊലീസ്.

നൈജീരിയയിൽ നിന്നുള്ള സംഘമാണ് പുതിയ തട്ടിപ്പിനു പിന്നിലെന്നു പൊലീസ് മുന്നറിയിപ്പു നൽകുന്നു. പണവും വിവിധ സേവനങ്ങളുമൊക്കെ വാഗ്ദാനം ചെയ്താണ് പലർക്കും ഇ–മെയിൽ ലഭിക്കുക.

മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പേരിലാണ് സന്ദേശമെന്നതിനാൽ ചിലർ ചാടിവീഴും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തന്ത്രപൂർവം ചോദിച്ചറിഞ്ഞശേഷം മൊത്തത്തിൽ പണം ഊറ്റുകയാണ് ഇവരുടെ രീതിയെന്നു പൊലീസ് സൈബർ‍ഡോം കണ്ടെത്തി. രാജ്യാന്തര ബന്ധമുള്ള തട്ടിപ്പുസംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ടു ഡിജിപി സിബിഐക്കു കത്തയച്ചു.

Related Articles

Back to top button