IndiaInternationalLatest

സിനോഫാം കൊവിഡ് വാക്‌സിന്‍ 86 ശതമാനം ഫലപ്രാപ്‌തി നല്‍കുന്നതായി യു എ ഇ

“Manju”

ന്യൂഡല്‍ഹി: ചൈനീസ് കൊവിഡ് വാക്‌സിനായ സീനോഫാം ഫലപ്രദമാണെന്ന് യു.എ.ഇ. രാജ്യത്ത് കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുകയാണ്. വാക്‌സിന്‍ 86 ശതമാനം ഫലപ്രാപ്‌തി നല്‍കുന്നതായാണ് യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണ ഘട്ടത്തിലെ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഈ വിവരമുള‌ളത്. ഇവിടെ ചില അടിയന്തര വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ ഉപയോഗിക്കാന്‍ ജൂലായിലും സെപ്‌തംബറിലും അനുമതി നല്‍കിയിരുന്നു. തീക്ഷ്‌ണത കുറഞ്ഞതും അതീവ ഗുരുതരവുമായ തരം രോഗികളില്‍ വാക്‌സിന്‍ നൂറ് ശതമാനം ഫലം ചെയ്യുന്നുണ്ട്. മന്ത്രാലയം അറിയിച്ചു.
അതേസമയം ഇന്ത്യയില്‍ മൂന്ന് വാക്‌സിനുകള്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്. ഭാരത് ബയോടെകിന്റെ കൊവാ‌ക്‌സിന്‍, സെറം ഇന്‍സ്‌റ്റി‌റ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിന്‍, ഇന്ത്യയില്‍ പരീക്ഷണം നടത്തിയിട്ടില്ലെങ്കിലും പാശ്ചാത്യരാജ്യങ്ങളില്‍ ഫലപ്രദമെന്ന് കണ്ട ഫൈസര്‍ വാക്‌സിന്‍ എന്നിവയാണിവ. കൊവിഡ് വാക്‌സിന്‍ ആഴ്‌ചകള്‍ക്കകം വിതരണം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍പ് അറിയിച്ചിരുന്നു.
സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടും ഐ.സി.എം.ആറും ചേര്‍ന്ന് അമേരിക്കന്‍ കമ്ബനിയായ ആസ്‌ട്ര സെനെക്കയുടെ വാക്‌സിനാണ് പുറത്തിറക്കുക. നിലവില്‍ ഈ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ രാജ്യത്ത് നടക്കുകയാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ ഏതാണ്ട് 70 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. 20,000 പേരില്‍ നടത്തിയ മികച്ച നിലവാരത്തിലുള‌ള പഠനത്തിലാണ് വാക്‌സിന്റെ ഫലപ്രാപ്‌തിയറിഞ്ഞത്.

Related Articles

Back to top button