KeralaLatestPalakkad

കാ​ല്‍​മു​ട്ട് ശാ​സ്ത്ര​ക്രി​യ നൂറ് തികച്ച് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​

“Manju”

ഒ​റ്റ​പ്പാ​ലം: സൗ​ജ​ന്യ ഡ​യാ​ലി​സി​സി​ലൂ​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ക്ക് കാ​ല്‍​മു​ട്ട് ശാ​സ്ത്ര​ക്രി​യ​ക്കും അ​ഭി​മാ​ന നേ​ട്ടം. ജി​ല്ല ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളു​ടെ പ​രാ​ധീ​ന​ത​ക​ള്‍​ക്കി​ട​യി​ലും ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി 100 തി​ക​ച്ച​താ​ണ് നേ​ട്ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. നാ​ല് വ​ര്‍​ഷം​കൊ​ണ്ടു​ണ്ടാ​യ നേ​ട്ട​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച​താ​ക​ട്ടെ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ എ​ല്ലു​രോ​ഗ വി​ദ​ഗ്‌​ധ​ന്‍ ഡോ. ​എം. രാ​ജേ​ഷും.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വു​വ​രു​ന്ന കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ​ക്ക് നാ​ലു​വ​ര്‍​ഷം മു​മ്ബ് പ​രീ​ക്ഷ​ണം കു​റി​ച്ച​ത് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ശാ​സ്ത്ര​ക്രി​യ​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. 2016ല്‍ ​ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഡോ​ക്ട​ര്‍ 68കാ​ര​നാ​യ പ​ത്തം​കു​ളം സ്വ​ദേ​ശി വി​ജ​യ​കു​മാ​റി​െന്‍റ മു​ട്ട്മാ​റ്റി​വെ​ക്ക​ല്‍ ശാ​സ്ത്ര​ക്രി​യ​യാ​ണ് ആ​ദ്യം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യാ​യ തൃ​ശൂ​ര്‍ മാ​യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി പു​തി​യേ​ട​ത്ത് സു​ഭ​ദ്ര​യു​ടെ (66) ഇ​ട​ത് കാ​ലി​ല്‍ ന​ട​ത്തി​യ ശാ​സ്ത്ര​ക്രി​യ​യാ​ണ് 100 തി​ക​ച്ച​ത്. പ​ത്ത് വ​ര്‍​ഷ​മാ​യി വേ​ദ​ന​യു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന സു​ഭ​ദ്ര കേ​ട്ട​റി​ഞ്ഞാ​ണ് ഡോ. ​രാ​ജേ​ഷി​നെ തേ​ടി​യെ​ത്തി​യ​ത്.

ഇം​പ്ലാ​ന്‍​റി​െന്‍റ ചെ​ല​വ് മാ​ത്ര​മാ​ണ് രോ​ഗി വ​ഹി​ക്കേ​ണ്ടി വ​രു​ന്ന​ത്. സ​ര്‍​ക്കാ​റി​െന്‍റ കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി​യി​ല്‍ കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ ഉ​ള്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​കി​ത്സ പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​താ​ജ്പോ​ള്‍ പ​ന​ക്ക​ല്‍ പ​റ​ഞ്ഞു. അ​ന​സ്ത​റ്റി​സ്​​റ്റ്​ ഡോ. ​സി.​എ​സ്. നി​ത​യു​ടെ​യും ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ലെ ഇ​ത​ര ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹ​ക​ര​ണ​വും നേ​ട്ട​ത്തി​ന് പി​ന്നി​ലു​ണ്ട്.

Related Articles

Back to top button