IndiaLatest

ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്

“Manju”

ഡിജിറ്റല്‍ ബിസിനെസ്സ് വാലെറ്റില്‍ യു.എസ്.ബി ചിപ്പില്‍ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോള്‍ഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യു.എ ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങി. നേരത്തെ പാസ്സ്പോര്‍ട്ടില്‍ പതിച്ചു നല്‍കിയിരുന്ന വിസ പതിപ്പ് പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു.

പുതിയ ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ ഗോള്‍ഡൻ വിസക്ക് പുറമെ വ്യക്തികളുടെ എമിറേറ്റ്സ് ഐ.ഡി ,താമസ വിസ, പാസ്പോര്ട്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍ എല്ലാം ഒറ്റ ബിസിനെസ്സ് വാലെറ്റില്‍ ലഭ്യമാകുമെന്നുള്ളതാണ് പ്രത്യേകത. നേരത്തെ ഏറ്റവും കൂടുതല്‍ ഇന്ത്യൻ ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി എച്ഛ് ഡിജിറ്റല്‍ മുഖേനെയായിരുന്നു.

Related Articles

Back to top button