IndiaLatest

വീണ്ടും വിവാദമുയര്‍ത്തി പ്രജ്ഞാ സിങ് താക്കൂര്‍

“Manju”

മധ്യപ്രദേശ്: ധാരണക്കുറവു മൂലമാണ് ശൂദ്രര്‍ക്ക് സ്വയം അവമതിപ്പു തോന്നുന്നതെന്ന് ബിജെപി നേതാവും പാര്‍ലമെന്റ് അംഗവുമായ പ്രജ്ഞാ സിങ് താക്കൂര്‍. ധര്‍മശാസ്ത്രങ്ങളില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ടെന്ന് പ്രജ്ഞാ സിങ് പറഞ്ഞു.

‘ബ്രാഹ്മണനെ ബ്രാഹ്മണന്‍ എന്നു വിളിച്ചാല്‍ അവര്‍ക്ക് ഒരു അപമാനവും തോന്നില്ല, ക്ഷത്രിയരെ ക്ഷത്രിയര്‍ എന്നു വിളിക്കാം, വൈശ്യരെ വൈശ്യര്‍ എന്നു വിളിച്ചാലും പ്രശ്‌നമില്ല. എന്നാല്‍ ശുദ്രനെ ശുദ്രന്‍ എന്നു വിളിച്ചാല്‍ അവര്‍ക്ക് അപമാനമാണ്. കാരണം അവര്‍ക്കു കാര്യങ്ങളെക്കുറിച്ചുള്ള ധാരണയില്ല’- പ്രജ്ഞാ സിങ് പറഞ്ഞു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന്, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്കു നേരെയുണ്ടായ ആക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രജ്ഞാ സിങ് പറഞ്ഞു. മമതയുടെ ഭരണം തീരാന്‍ പോവുകയാണ്. അതിന്റെ മടുപ്പാണ് അവര്‍ക്ക്.- പ്രജ്ഞ പറഞ്ഞു.

‘ഇത് പാകിസ്ഥാന്‍ അല്ല, ഇന്ത്യയാണെന്ന് അവര്‍ക്കു മനസ്സിലായി വരികയാണ്. ഇന്ത്യയെ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ ഉണ്ട്. അവര്‍ മമതയ്ക്കു മറുപടി നല്‍കും. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കും, ബംഗാളില്‍ ഇനി ഹിന്ദുരാജ് ആയിരിക്കും’- ബിജെപി നേതാവ് പറഞ്ഞു.

ഗാ്ന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ ദേശഭക്തന്‍ എന്നു വിളിച്ചത് ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചയാളാണ്, ഭോപ്പാലില്‍നിന്നുള്ള എംപിയായ പ്രജ്ഞാ സിങ്. 2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന പ്രജ്ഞാ സിങ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് എംപിയായത്

Related Articles

Back to top button