IndiaLatest

കൊവിഡ്: ഇന്ത്യയില്‍ ഡെല്‍റ്റാ വേരിയന്റിന് വകഭേദം സംഭവിച്ചതായി സംശയം

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിലവില്‍ കൊവിഡ് രോഗുകള്‍ക്ക് നല്‍കുന്ന മരുന്നുകളെ പ്രതിരോധിക്കാന്‍ പ്രാപ്തമായ ഡെല്‍റ്റാ+ എന്ന പുതിയ വേരിയന്റിലേക്ക് അപകടകാരിയായ ഡെല്‍റ്റാ വൈറസ് വകഭേദം സംഭവിച്ചതായി കരുതുന്നു. ഇംഗ്ളണ്ടിലെ ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ലോകത്താകമാനം 63 തരം വകഭേദം സംഭവിച്ച വൈറസുകളില്‍ പുതുതായി കണ്ടെത്തിയ കെ417എന്‍ വൈറസിന്റെ കണികകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതു വരെ ആറു പേര്‍ക്ക് രൂപമാറ്റം സംഭവിച്ച പുതിയ വൈറസ് പിടിപ്പെട്ടതായി കരുതുന്നു.

ഇന്ത്യയില്‍ കൊവിഡിനായി നല്‍കുന്ന മരുന്നുകളെ പ്രതിരോധിക്കുവാനുള്ള ശേഷി പുതിയ കൊവിഡ് വകഭേദത്തിനുണ്ടെന്നത് സ്ഥിതി രൂക്ഷമാക്കുന്നു. ഇംഗ്ലണ്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഡെല്‍റ്റാ വേരിയന്റുകളെ നിരന്തര പഠനത്തിനു വിധേയമാക്കിയതിലൂടെയാണ് ഈ പുതിയ വൈറസിനെ കണ്ടെത്താന്‍ സാധിച്ചത്.കഴിഞ്ഞ മാ‌ര്‍ച്ച്‌ മുതലാണ് പുതിയ വൈറസ് രൂപമെടുത്തു തുടങ്ങിയതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഡെല്‍റ്റാ വൈറസിന്റെ 127 ഓളം വകഭേദങ്ങള്‍ ഇപ്പോള്‍ തന്നെ ലോകത്ത് പലയിടത്തായി രൂപം കൊണ്ടു കഴിഞ്ഞുവെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button