KeralaLatestThiruvananthapuram

ആലപ്പുഴയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ആലപ്പുഴ കാരിച്ചാല്‍ സ്വദേശി രാജം എസ് പിള്ള (74) ആണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച നാല് ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. കാന്‍സര്‍ രോഗത്തിനും ചികിത്സയിലായിരുന്നു രാജം എസ് പിള്ള. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. 1,829 പേര്‍ക്കാണ് ജില്ലയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചത്. 1,097 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 5 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1169 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 991 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Related Articles

Back to top button