IndiaKeralaLatest

ഐപാഡ്‌ വഴി ഗയിം ആപ്പ്‌ വാങ്ങി 6 വയസുകാരന്‍; അമ്മയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത്‌ 11 ലക്ഷം രൂപ

“Manju”

വാഷിങ്‌ടണ്‍: 6വയസുകരനായ മകന്‍ ആപ്പിള്‍ ഐപാഡ്‌ വഴി അമ്മയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെടുത്തിയത്‌ 11 ലക്ഷം രൂപ. ആപ്പിള്‍ ഉപഭോക്തയായ ജെസീക്കാ ജോണ്‍സനാണ്‌ മകന്‍ ഐപാഡില്‍ കളിച്ചതുമൂലം 16000 ഡോളര്‍ അക്കൗണ്ടില്‍ നിന്നും നഷ്ടമായത്‌.
ജസീക്കയുടെ മകന്‍ ജോര്‍ജ്‌ ജോണ്‍സന്‍ ആപ്പിള്‍ ആപ്പ്‌ സ്റ്റോറില്‍ നിന്നും ഗയിം കളിക്കാനായി ആപ്പ്‌ പര്‍ചെയ്‌സ്‌ ചെയ്‌തതാണ്‌ പണം നഷ്ടപ്പെടാന്‍ കാരണമായത്‌.
ന്യുയോര്‍ക്ക്‌ പോസിറ്റിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം തന്റെ മകന്‍ ആപ്പ്‌ പര്‍ച്ചേസ്‌ ചെയ്‌തതുമൂലമാണ്‌ പണം നഷ്ടപ്പെട്ടതെന്നറിഞ്ഞ ജസീക്ക്‌ തകര്‍ന്നു പോയെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ട്രാന്‍സാക്ഷന്‍ നടന്നത്‌ കഴിഞ്ഞ ജൂലൈയിലാണെന്ന്‌ പിന്നീട്‌ ജസീക്ക കണ്ടു പിടിച്ചു.
ജൂലൈ മാസം 8ാം തിയതി ജസീക്കയുടെ അക്കൗണ്ടില്‍ നിന്നും 2500 ഡോളര്‍ വെച്ച്‌ 25 തവണ നഷ്ടപ്പട്ടതായി ജസീക്കക്ക്‌ മനസിലായി, ആദ്യം സൈബര്‍ തട്ടിപ്പ്‌ വഴി ആരെങ്കിലും പണം അപഹരിച്ചതാകമെന്നാണ്‌ ജസീക്ക വിചാരിച്ചത്‌. തുടര്‍ന്നുള്ള സ്വന്തം അന്വേഷണത്തിലാണ്‌ മകന്‍ ആപ്പ്‌ പര്‍ചെയ്‌സ്‌ ചെയ്‌താണ്‌ പണം നഷ്ടപ്പെട്ടതെന്ന്‌ കണ്ടെത്തിയത്‌.
എന്തായാലും ആപ്പിള്‍ കമ്പനിയുമായി ബന്ധപ്പെട്ട്‌ പണം തിരിച്ചു നല്‍കണമെന്ന്‌ ജസീക്ക അഭ്യര്‍ഥിച്ചെങ്കിലും തിരിച്ചു നല്‍കില്ലെന്ന നിലപാടിലാണ്‌ ആപ്പിള്‍ കമ്പനി. പര്‍ചെയസ്‌ നടന്ന്‌ 60 ദിവസത്തിനുള്ളില്‍ അറിയിച്ചിരുന്നെങ്കില്‍ പണം തിരികെ നല്‍കുമായിരുന്നുവെന്നും, 60 ദിവസത്തിന്‌ ശേഷം ബന്ധപ്പെട്ടതിനാല്‍ നഷ്ടപ്പെട്ട പണം തിരിച്ചു നല്‍കാന്‍ സാധിക്കില്ലെന്നാണ്‌ ആപ്പിള്‍ കമ്പനി അറിയിച്ചത്‌.എന്തായാലും മകന്റെ വികൃതി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ നീങ്ങിയിരിക്കുകയാണ്‌ ജസീക്കയും കുടുംബവും .പണം തിരിച്ചു നല്‍കാന്‍ ആപ്പിള്‍ തയാറായില്ലെങ്കില്‍ തന്റെ കുടുംബം വലിയ രീതിയില്‍ ബുദ്ധിമുട്ടുമെന്നും ജസീക്ക പറയുന്നു.

Related Articles

Back to top button