KeralaLatest

സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഒന്നാമതായി കേരളം

“Manju”

സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമതായി കേരളം. മന്ത്രി പി രാജീവാണ് ഫേസ്ബുക്കിലൂടെ ഈ നേട്ടം അറിയിച്ചിരിക്കുന്നത്. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിലാണ് ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളവും ബെസ്റ്റ് പെർഫോർമർ ആയിരിക്കുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് നമ്മുടെ കേരളം.!! ഏതാനും വർഷങ്ങൾക്ക് മുൻപ് ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുന്നൊരു കാര്യമായിരുന്നോ ഇത്? എന്നാൽ ഇന്ന് നാം അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഒന്നാം പിണറായി സർക്കാരിനും രണ്ടാം പിണറായി സർക്കാരിനും കീഴിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ ഈ നേട്ടത്തിനുള്ള ചവിട്ടുപടിയായി.

കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിലാണ് ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളവും ബെസ്റ്റ് പെർഫോർമർ ആയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെർഫോർമറായിരുന്ന കേരളം ഈ വർഷം ഏറ്റവും ഉയർന്ന പടിയിലേക്ക് കയറുകയായിരുന്നു.

Related Articles

Back to top button