KeralaLatest

തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ

“Manju”

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ | covid situation night curfew  in the state from monday
തിരുവനന്തപുരം: മൂന്നാം തരംഗം ഉണ്ടായാല്‍ അത് കുട്ടികളില്‍ കൂടുതല്‍ രോഗവ്യാപനം ഉണ്ടായേക്കുമെന്ന ആശങ്കയുണ്ട്. അതിനാല്‍ പീഡിയാട്രിക് സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഒരുക്കും. ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ പ്രാധാന്യം നല്‍കും.
അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്താകെ രാത്രികാല കര്‍ഫ്യൂ നടപ്പാക്കും. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ആയിരിക്കും നിയന്ത്രണം. അതേസമയം ഡബ്ല്യൂഐപിആര്‍ 7 ല്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.
സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായമായവര്‍ക്കും രോഗബാധയുണ്ടായാല്‍ അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കും. അനുബന്ധ രോഗമുള്ളവര്‍ ആശുപത്രിയില്‍ എത്തുന്നില്ലെങ്കില്‍ രോഗം വഷളായി മരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.

Related Articles

Back to top button