KeralaKozhikodeLatest

കൈപ്പത്തി ചിഹ്നം മായ്ച്ച നിലയില്‍; കുരിയാടിയില്‍ പോളിംഗ് തടസപ്പെട്ടു

“Manju”

വി.എം.സുരേഷ്കുമാർ

വടകര: മുനിസിപ്പല്‍ ഒന്നാം വാര്‍ഡായ കുരിയാടിയിലെ ആവിക്കല്‍ എസ്ബി സ്‌കൂള്‍ ബൂത്തില്‍ വോട്ടിംഗ് മെഷീനിലെ കൈപ്പത്തി ചിഹ്നം മായ്ച്ച നിലയില്‍. വൈകുന്നേരം യുഡിഎഫ് അനുഭാവി വോട്ട് ചെയ്യാന്‍ കയറിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. മഷികൊണ്ട് മായ്ച്ച നിലയിലായിരുന്നു ചിഹ്നം. ഇദ്ദേഹം പോളിംഗ് ഉദ്യോഗസ്ഥരെ അറിയിച്ചതിനാല്‍ അല്‍പ നേരം പോളിംഗ് തടസപ്പെട്ടു. പൂര്‍വസ്ഥിതിയിലാക്കിയ ശേഷമാണ് വോട്ടെടുപ്പ് തുടര്‍ന്നത്. ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button