KeralaLatest

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.ജോർജ് ഓണക്കൂറിനെ ആദരിച്ചു.

അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് ആദരിച്ചത്

“Manju”

തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.ജോർജ് ഓണക്കൂറിനെ പി.ആർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സി.പി.ഐ. കേന്ദ്ര കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ, പി.ആർ.ഫൗണ്ടേഷൻ ചെയർമാൻ സബീർ തിരുമല എന്നിവർ ചേർന്ന് പൊന്നാടയണിച്ച് ആദരിച്ചു. പി.ആർ.ഫൗണ്ടേഷൻ സെക്രട്ടറി ബിനോയ്, ഫൗണ്ടേഷൻ മെമ്പർമാരായ ഡോക്ടർ വിജിൻ രാജ്, ദീപേഷ്, വയലിനിസ്റ്റ് രഞ്ജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം.

നോവലിസ്റ്റ്, കഥാകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ജോര്‍ജ് ഓണക്കൂര്‍ 1941 നവംബര്‍ 16ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്താണ് ജനിച്ചത്. സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്‍മാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മതേതര പുരോഗമന പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് ഡോ.ജോർജ് ഓണക്കൂർ.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.ജോർജ് ഓണക്കൂറിനെ പി.ആർ.ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പന്ന്യൻ രവീന്ദ്രൻ, സബിർ തിരുമല എന്നിവർ ചേർന്ന് വസതിയിലെത്തി ആദരിക്കുന്നു. ബിനോയ്, ഡോ.വിജിൻ രാജ്, രഞ്ജിത്ത്, ദീപേഷ് എന്നിവർ ഒപ്പം.

Related Articles

Back to top button