IndiaInternationalLatest

പ്രസിഡന്റായി ബൈഡനെ യുഎസ് ഇലക്ടറല്‍ കോളജ് ഔദ്യോഗികമായി തെരഞ്ഞെടുത്തു

“Manju”

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പുതിയ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റായി കമല ഹാരിസിനെയും ഇലക്ടറല്‍ കോളജ് ഔദ്യോഗികമായി തെരഞ്ഞെടുത്തു. ജനാധിപത്യപ്രക്രിയ വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു.
538 അംഗ ഇലക്ടറല്‍ കോളജില്‍ ജോ ബൈഡന് 306 വോട്ടുകള്‍ ലഭിച്ചു. ട്രംപിന് 232 വോട്ടുകളാണ് ലംഭിച്ചത്. വൈറ്റ് ഹൗസില്‍ നിന്നുള്ള ട്രംപിന്റെ പടിയിറക്കിന് ഔദ്യോഗികമായി തുടക്കം കുറിക്കാനും ഇതുവഴി സാധിച്ചു
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ ആരോപിച്ച്‌ ട്രംപും അനുയായികളും കോടതികളെ സമീപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം കോടതി തള്ളുകയാണുണ്ടായത്.

Related Articles

Back to top button