IndiaLatest

ഫൈസര്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് 95.6 ശതമാനം വരെ ഫലപ്രദമെന്ന് പഠനം

“Manju”

ഡല്‍ഹി :ഫൈസര്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് 95.6 ശതമാനം വരെ ഫലപ്രദമെന്ന് പഠനം. 16 വയസും അതില്‍ കൂടുതലുമുള്ള 10,000 പേര്‍ ഒരു ബൂസ്റ്റര്‍ ഡോസ് ട്രയലില്‍ പങ്കെടുത്തു. ഡെല്‍റ്റ വ്യാപകമായിരുന്ന ഒരു കാലഘട്ടത്തില്‍, ഫൈസര്‍/ബയോടെക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗത്തിനെതിരെ 95.6 ശതമാനം ആപേക്ഷിക വാക്‌സിന്‍ ഫലപ്രാപ്തി കാണിച്ചതായി കമ്പനി അവകാശപ്പെട്ടു. പ്രാഥമിക ഫലങ്ങള്‍ എത്രയും വേഗം റെഗുലേറ്ററി ഏജന്‍സികളുമായി പങ്കിടുമെന്നും അവര്‍ വ്യക്തമാക്കി.

വാക്‌സിനേഷന്‍ എടുത്തിട്ടുള്ള ആളുകളില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ പല രാജ്യങ്ങളും ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ചില പഠനങ്ങള്‍ പ്രകാരം മാസങ്ങള്‍ക്കുശേഷം അവരുടെ സംരക്ഷണം കുറയുകയും ചെയ്‌തേക്കാം. യു.എസില്‍, ഫെഡറല്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ സെപ്തംബറില്‍ 65 വയസും അതില്‍ കൂടുതലുമുള്ള എല്ലാവര്‍ക്കും കൂടാതെ വേഗം കൊവിഡ് ബാധിക്കാനും ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചേരാനും സാദ്ധ്യതയുടെ ആളുകള്‍ക്കും മൂന്നാമത്തെ ഡോസ് നല്‍കുന്നത് അംഗീകരിച്ചിരുന്നു.

Related Articles

Back to top button