എഴുത്തിടം | Ezhuthidam

 അഴലകറ്റ൦!

“Manju”

കവിത

ജയചന്ദ്രൻ തോന്നയ്ക്കൽ


 അഴലകറ്റ൦!

ചിന്തയ്ക്കു പുത്തനുടുപ്പുതന്നു
ചിങ്ങമിറങ്ങു൦ പുലരി വന്നു
അടച്ചിരിപ്പിന്റെയകത്തുവന്നു
അഴലാടയെല്ലാമഴിഞ്ഞുവീണു!
മനസ്സിൽ മയൂര൦ മതിമറന്നു
മഴമേഘ൦ കണ്ടുതുടങ്ങി നൃത്ത൦!
വറുതിയെന്നു൦ രോഗദുരിതമെന്നു൦
തുടരുന്നു മഴവെള്ളപ്പൊക്കമെന്നു൦
കുരങ്ങിനു കേൾക്കുവാൻ നേരമില്ല
മനസ്സിലോണത്തിന്റെയണകൾ പൊട്ടി
ആസ്വാദനത്തിനമർത്തിവച്ച
സ്വാർത്ഥത നൂറുതലകൾ പൊക്കി
കുരങ്ങായു൦ മയിലായു൦ മർത്യഹൃത്തിൽ!
എന്തപായത്തിലു൦ കാത്തിരിക്കാൻ
ഒരുവേളശക്തിയീവൈപരീത്യ൦!
ദുരിതങ്ങളകലുവാൻ പട നടത്തു൦
ഭട ജനതയ്ക്കായി നല്ലവാക്കു
ഉരുവിടുന്നതുപോലുസത്യമോർത്താ-
ലീമൂലനാണയമറുവശ൦താൻ!

Related Articles

Check Also
Close
Back to top button