IndiaLatest

ആശങ്കകള്‍ പരിഹരിക്കും, കര്‍ഷകര്‍ക്ക് ഒപ്പമെന്ന് മോദി

“Manju”

അഹമ്മദാബാദ്: കാര്‍ഷിക നിയമങ്ങളെ വീണ്ടും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ഉറപ്പുകള്‍ പാലിക്കുമെന്നും മോദി വ്യക്തമാക്കി.
ഗുജറാത്തിലെ കച്ചില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. മുന്‍ വര്‍ഷങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നതാണ് കാര്‍ഷിക പരിഷ്‌കരണ നടപടികളിലൂടെ യാഥാര്‍ത്ഥ്യമാക്കിയത്. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്.
കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഗൂഢാലോചന നടക്കുന്നുണ്ട്. കാര്‍ഷിക പരിഷ്‌കരണ നടപടികള്‍ യാഥാര്‍ത്ഥ്യമായാല്‍ കൈവശമുള്ള ഭൂമി നഷ്ടപ്പെടുമോ എന്ന് കര്‍ഷകര്‍ ഭയപ്പെടുന്നുണ്ട്. ‘പാല്‍ സ്ഥിരമായി സംഭരിക്കുന്ന ഡയറി, നിങ്ങളുടെ കന്നുകാലികളെ സ്വന്തമാക്കുമോ ? ‘എന്ന ചോദ്യം ഉന്നയിച്ചാണ്  മോദി കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിച്ചിരുന്ന സമയത്ത് കാര്‍ഷിക പരിഷ്‌കരണത്തിന് അനുകൂലമായിരുന്നു. എന്നാല്‍ തീരുമാനം എടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇന്ന് രാജ്യം ചരിത്ര പ്രാധാന്യമുള്ള തീരുമാനം കൈക്കൊണ്ടപ്പോള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

Related Articles

Back to top button