KeralaLatestThrissur

കോലിഞ്ചിക്ക് ഭൗമ സൂചിക പദവി

“Manju”

കോലിഞ്ചിക്ക് ഭൗമ സൂചിക പദവി; കാർഷിക സർവകലാശാല സംഘം ചിറ്റാറിൽ | geo-index  status to Bitter ginger Agricultural University team in Chittaur | Madhyamam
വ​ട​ശ്ശേ​രി​ക്ക​ര: മ​ല​യോ​ര ക​ര്‍​ഷ​ക​രു​ടെ ദീ​ര്‍​ഘ​നാ​ള​ത്തെ ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യ കോ​ലി​ഞ്ചി കൃ​ഷി​യെ സ​ര്‍​ക്കാ​ര്‍ ഔ​ഷ​ധ​സ​സ്യ ഗ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ലി​ഞ്ചി​ക്ക് ഭൗ​മ സൂ​ചി​ക പ​ദ​വി ല​ഭ്യ​മാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ പ​ഠി​ക്കു​ന്ന​തി​ന് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന്​ വി​ദ​ഗ്ധ സം​ഘം ചി​റ്റാ​റി​ലെ​ത്തി. ക​ര്‍​ഷ​ക​രു​മാ​യി സം​വ​ദി​ച്ച സം​ഘം കൃ​ഷി​യി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.
ഭൗ​മ സൂ​ചി​ക പ​ദ​വി ല​ഭ്യ​മാ​കു​ന്ന​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ കോ​ലി​ഞ്ചി കൃ​ഷി​ക്കാ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും സാ​ധ്യ​മാ​വും.
ചി​റ്റാ​ര്‍ കേ​ന്ദ്ര​മാ​ക്കി കോ​ലി​ഞ്ചി ക​ര്‍​ഷ​ക​രു​ടെ ക​ണ്‍​സോ​ര്‍​ഷ്യം രൂ​പ​വ​ത്​​ക​രി​ച്ചു പ്ര​വ​ര്‍​ത്ത​നം ന​ട​ന്നു​വ​രു​ക​യാ​ണ്. കൃ​ഷി​വ​കു​പ്പ്, കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല, ഔ​ഷ​ധ​സ​സ്യ ബോ​ര്‍​ഡ് എ​ന്നീ മൂ​ന്നു വ​കു​പ്പു​ക​ള്‍ ഏ​കോ​പി​പ്പി​ച്ചാ​ണ് ക​ണ്‍​സോ​ര്‍​ഷ്യം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
ശാ​സ്ത്രീ​യ കൃ​ഷി, കൃ​ഷി​യു​ടെ ഏ​കോ​പ​നം, വി​പ​ണ​നം എ​ന്നി​വ നി​ല​വി​ല്‍ ക​ണ്‍​സോ​ര്‍​ഷ്യ​ത്തിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ക​യാ​ണ്. കെ.​യു. ജ​നീ​ഷ്കു​മാ​ര്‍ എം.​എ​ല്‍.​എ മു​ന്‍​ൈ​ക​യെ​ടു​ത്താ​ണ് കോ​ലി​ഞ്ചി ക​ര്‍​ഷ​ക​ര്‍​ക്കു​വേ​ണ്ടി ക​ണ്‍​സോ​ര്‍​ഷ്യം രൂ​പ​വ​ത്​​ക​രി​ച്ച​ത്. ചി​റ്റാ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കോ​ലി​ഞ്ചി ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് വി​ദ​ഗ്ധ സം​ഘം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.
ക​ണ്‍​സോ​ര്‍​ഷ്യം പ്ര​സി​ഡ​ന്‍​റ്​ എ​സ്. ഹ​രി​ദാ​സിന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡോ. ​ദീ​പ്തി ആ​ന്‍​റ​ണി, പ്ര​ഫ. ഡോ. ​രാ​ഖി, മാ​ത്യു എ​ബ്ര​ഹാം, കെ.​ജി. മു​ര​ളീ​ധ​ര​ന്‍, ചി​റ്റാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ സ​ജി കു​ള​ത്തു​ങ്ക​ല്‍, ടി.​എ. രാ​ജു, ജേ​ക്ക​ബ് വ​ള​യം​പ​ള്ളി, ടി.​എ​സ്. രാ​ജു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു

Related Articles

Back to top button