IndiaLatest

കര്‍ഷകരെ അടിയന്തിരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

“Manju”

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്‌ചകളായി സമരം ചെയ്യുന്ന കര്‍ഷകരെ അടിയന്തിരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിയമ വിദ്യാര്‍ത്ഥിയായ ഋഷഭ് ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്.

സമരക്കാരെ നേരിടാന്‍ പൊലീസ് വഴി തടയുന്നത് മൂലം യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും കര്‍ഷകര്‍ ഒത്തുചേരുന്നത് മൂലം കൊവിഡ് ഭീഷണിയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഡല്‍ഹിയിലെ നിരന്‍കാരി മൈതാനത്തില്‍ കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ പൊലീസ് സ്ഥലം അനുവദിച്ചിട്ടും പൊതുനിരത്ത് അവര്‍ കൈയേറിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. വേണമെങ്കില്‍ കര്‍ഷകര്‍‌ക്ക് കൊവിഡ് പ്രതിസന്ധി കഴിഞ്ഞ ശേഷം സമരം ചെയ്യാമെന്ന് ഹര്‍ജിക്കാരന്റെ വാദം.

Related Articles

Back to top button