IndiaKeralaLatest

ബംഗാള്‍ കാവി തൊട്ടില്ല, ഇരുന്നൂറിലധികം സീറ്റില്‍ തൃണമൂല്‍, ദീദി പിന്നില്‍

“Manju”

രാജ്യം ഉറ്റു നോക്കിക്കൊണ്ടിരുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. 203 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. തുടര്‍ഭരണം ഉറപ്പിച്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു കഴിഞ്ഞു. ബിജെപി 86 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം ഇടത് മുന്നിട്ടു നില്‍ക്കുന്നത് ഒരിടത്ത് മാത്രമാണ്.
കോണ്‍ഗ്രസ് യാതൊരു മുന്നേറ്റവും ബംഗാളില്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. 294 സീറ്റുകളില്‍ നടന്ന നിയമസസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ ജയിച്ച്‌ അധികാരത്തിലെത്തുമെന്ന് ബിജെപി നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ആ അവകാശവാദത്തെ കാറ്റില്‍ പറത്തിയിരിക്കുകയാണ് തൃണമൂല്‍.
അതേസമയം എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയ്‌ക്കെതിരായ മത്സരത്തില്‍ നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മംമ്ത ബാനര്‍ജി പിന്നിലാണ്. മൂവായിരത്തോളം വോട്ടുകള്‍ക്കാണ് മംമ്ത പിന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണം 211 സീറ്റുകളുമായാണ് തൃണമൂല്‍ അധികാരത്തിലെത്തിയത് എന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button