IndiaLatest

കോവിഡ്; പ്രധാനമന്ത്രിക്ക് അഞ്ച് നിര്‍ദ്ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ്. കോവിഡ് വ്യാപനം പരിഹരിക്കാനുള്ള അഞ്ചു നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്‍മോഹന്‍ സിങ്ങിന്റെ കത്ത്. കോവിഡ് വ്യാപന കാലയളവില്‍ വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആവശ്യമായ ഓര്‍ഡറുകള്‍ വാക്‌സിന്‍ നിര്‍മ്മാതക്കള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.വാക്‌സിനുകള്‍ എങ്ങനെയാണ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് രണ്ടാമത്തെ നിര്‍ദേശമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തര ആവശ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്രം 10 ശതമാനം വാക്‌സിന്‍ നിലനിര്‍ത്തണം. കൂടാതെ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ലഭ്യതയെക്കുറിച്ചുള്ള വ്യക്തമായ സൂചന ഉണ്ടായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. 45 വയസ്സിനു താഴെയാണെങ്കില്‍ പോലും മുന്‍നിര പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുവാന്‍ സംസ്ഥാനങ്ങളില്‍ അനുമതി നല്‍കണമെന്നതാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ നിര്‍ദേശം. വാക്‌സിന്‍ നിര്‍മ്മാതക്കള്‍ക്ക് ഫണ്ടുകളും മറ്റ് ഇളവുകളും നല്‍കി വാക്‌സിന്‍ നിര്‍മ്മാണം വേഗത്തിലാക്കുന്നതിനായി ഉല്പാദന സൗകര്യങ്ങളുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നതാണ് അദ്ദേഹത്തിന്റെ നാലാമത്തെ നിര്‍ദേശം.വാക്‌സിന്‍ നിര്‍മ്മാണത്തില്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് ഏര്‍പ്പെടുത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു. അതുവഴി നിരവധി കമ്പനികള്‍ ലൈസന്‍സിന് കീഴില്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇസ്രയേലില്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് വ്യവസ്ഥ ഇതിനോടകം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം ആഭ്യന്തര വിതരണം പരിമിതമാണെന്നതിനാല്‍ വിശ്വസിനീയമായ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അല്ലെങ്കില്‍ യുഎസ്‌എഫ്ഡിഎ ഉപയോഗത്തിനായി അംഗീകരം നല്‍കിയ വാക്‌സിനുകള്‍ ആഭ്യന്തര ബ്രിഡ്ജിംഗ് ട്രയലിന് നിര്‍ബന്ധിക്കാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്നതാണ് അദ്ദേഹത്തിന്റെ അഞ്ചാമത്തെ നിര്‍ദേശം.

Related Articles

Back to top button