IndiaLatest

ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച്‌ 12 പേര്‍ മരിച്ചു

“Manju”

ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്

 

ശ്രീജ.എസ്

ഉത്തര്‍ പ്രദേശ് ; ഉത്തര്‍ പ്രദേശില്‍ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച്‌ 12 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആഗ്ര-മൊറാദാബാദ് റോഡിലൂടെ സഞ്ചരിച്ചിരുന്ന ബസ് എതിര്‍ ദിശയില്‍ വന്ന ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 12 പേരാണ് മരിച്ചത്.

ഗുരുതരമായി പുരക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മരണ സംഘ്യ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര അറിയിച്ചു. മൂടല്‍മഞ്ഞ് കാരണമാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. അപകടത്തില്‍ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Related Articles

Back to top button